‘സിലവര്‍ ലൈന്‍  ഉണ്ടാക്കാന്‍ പണമുണ്ട്, കര്‍ഷകന്‍റെ കണ്ണുനീരിന് പരിഹാരമുണ്ടാക്കാന്‍ സർക്കാരിന് കാശില്ല’ : കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, April 12, 2022

കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത് എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മങ്കൊമ്പില്‍ പറഞ്ഞു. സിലവര്‍ ലൈന്‍  ഉണ്ടാക്കാന്‍ സര്‍ക്കാരിന്‍റെ  കൈയില്‍ പണമുണ്ട്, പാവപെട്ട കര്‍ഷകന്‍റെ കണ്ണുനീരിന് പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിന്‍റെ  കയ്യില്‍ പണം ഇല്ലന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

രണ്ടരലക്ഷം കോടി മുടക്കി സില്‍വര്‍ ലൈന്‍ ഉണ്ടാക്കാന്‍ പോകുന്ന നാട്ടില്‍ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ അവസരമില്ല. കുട്ടനാട്ടില്‍ സഞ്ചരിക്കാന്‍ റോഡുകള്‍ പോലുമില്ല. റീബില്‍ഡ് കേരളയില്‍ പോലും കര്‍ഷകര്‍ക്ക് ഒന്നും നല്‍കിയില്ല. ഇവര്‍ ആരുടെ വക്താക്കളാണ്? പാവപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ നീക്കാന്‍ സാധിക്കാത്ത സര്‍ക്കാരിന് അധികാരത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ല. മണ്ണില്‍ പൊന്നു വിളയിക്കുന്ന കര്‍ഷകനെ സഹായിക്കാന്‍ സര്‍ക്കാരിന് പണമില്ല. കെ. റെയിലിന് പണം ഉണ്ടെന്നു പറയുന്ന സര്‍ക്കാര്‍ ആരുടെ പ്രതിനിധികളാണ്? ഇവര്‍ ബൂര്‍ഷ്വാസികളുടെ പ്രതിനിധിയാണോ? ഈ സര്‍ക്കാര്‍ കര്‍ഷകരെ ചതിക്കുകയാണ്. ആ ചതി നിര്‍ത്തി കര്‍ഷകരുടെ ക്ഷേമകരമായ പ്രവര്‍ത്തനത്തിന് തയാറാകണമെന്നും കെപിസിസി അധ്യക്ഷന്‍ സർക്കാരിനോട് ആവശ്യപ്പെട്ടു.