കണ്ണൂർ : സംസ്ഥാന സർക്കാർ കമ്മീഷൻ സർക്കാരായെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ എം.പി. എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും സർക്കാർ കമ്മീഷൻ പറ്റുകയാണ്. അഴിമതി നടത്തുകയും പരസ്പരം സംരക്ഷിച്ച് മുന്നോട്ടു പോവുകയുമാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചെയ്യുന്നത്. സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫ് കളക്ടറേറ്റ് ധർണ കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.