പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമളയ്ക്കെതിരെ നരഹത്യയ്ക്ക് കേസ്സെടുത്ത് അന്വേഷിക്കണമെന്ന് കെ.സുധാകരൻ

Jaihind Webdesk
Saturday, June 22, 2019

പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ ചെയർപേഴ്സൻ പി.കെ ശ്യാമളയ്ക്കെതിരെ നരഹത്യയ്ക്ക് കേസ്സെടുത്ത് അന്വേഷിക്കണമെന്ന് കെ.സുധാകരൻ എംപി.

പി കെ ശ്യാമയുടെ വ്യക്തിപരമായ അജൻഡയാണ് സാജന്‍റെ കൺവെൻഷൻ സെന്‍ററിന് അനുമതി നൽകാതിരിക്കാൻ കാരണം. അത് പൊലീസ് കണ്ടെത്തണം. ഈ മരണത്തിന് ഉത്തരം പറയേണ്ടത് ചെയർപേഴ്സൻ തന്നെയാണ്.

ഉദ്യോഗസ്ഥരെ ബലിയാടാക്കി പി കെ ശ്യാമളയെ രക്ഷിക്കാൻ ശ്രമിക്കുന്നു. ഇ.പി ജയരാജന്‍റെ മകന്‍റെ റിസോർട്ടിനും, വിസ്മയ പാർക്കിനും എന്ത് അനുമതിയാണ് ഉള്ളതെന്നും കെ സുധാകരൻ പറഞ്ഞു.ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.