മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച ചതിയന്‍ ; ബന്ധുനിയമനങ്ങള്‍ക്ക് സർക്കാർ നീക്കം : കെ.സുധാകരന്‍

Jaihind Webdesk
Thursday, August 5, 2021

തിരുവനന്തപുരം : ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ച ചതിയനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്‌നങ്ങളാണ് മുഖ്യമന്ത്രി തല്ലിക്കെടുത്തിയത്. എന്ത് നേട്ടമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.

ഉദ്യോഗാര്‍ത്ഥികളെ തെരുവിലിറക്കുമെന്ന വാശിയാണ് സര്‍ക്കാരിന്. സ്വന്തം ആള്‍ക്കാരെ നിയമിക്കാന്‍ വഴിയൊരുക്കാനാണ് ഈ വാശി. താത്കാലിക നിയമനം ബന്ധുക്കൾക്കും സഖാക്കൾക്കും പാർട്ടി കൊലപാതകക്കേസിലെ പ്രതികൾക്കും നൽകാൻ അവസരമൊരുക്കുകയാണ് സർക്കാർ.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് പകരം പിൻവാതിൽ നിയമനം തകൃതിയാവും. താൽക്കാലിക നിയമനം എന്ന പേരിൽ എല്ലായിടത്തും സ്വന്തക്കാരെ നിയമിക്കുന്നു. നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് സംസ്ഥാനത്ത് നടക്കുന്നത്. എകെജി സെന്‍ററിൽ നിന്ന് വരുന്ന പട്ടികയിലുള്ളവരെ നിയമിക്കാൻ ആണ് സിപിഎം ശ്രമം. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവാക്കളോട് മുഖ്യമന്ത്രി മാപ്പ് പറയണം. അവർക്കു വേണ്ട തൊഴിലവസരം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.