‘അനില്‍കുമാർ ഡിസിസി അധ്യക്ഷസ്ഥാനം ആവശ്യപ്പെട്ടിരുന്നു, ആരും പിന്തുണയ്ക്കാത്തതിനാല്‍ പരിഗണിച്ചില്ല’ : കെ.സുധാകരന്‍

Jaihind Webdesk
Tuesday, September 14, 2021

തിരുവനന്തപുരം : കോഴിക്കോട് ഡിസിസി അധ്യക്ഷസ്ഥാനം അനില്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നെന്നും ആരും പിന്തുണയ്ക്കാത്തതിനാല്‍ പരിഗണിച്ചില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ഗുരുതര അച്ചടക്കലംഘനമെന്ന് അനില്‍കുമാര്‍ നടത്തിയത്. എന്നാല്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്ന നിരുത്തരവാദപരമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. പാര്‍ട്ടിയുടെ നിരവധി ഉന്നതസ്ഥാനങ്ങളില്‍ ഇരുന്ന വ്യക്തിയാണ് അനില്‍കുമാര്‍ .
വളരെ ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് നിര്‍വ്വഹിക്കാന്‍ ബാധ്യസ്ഥനായ നേതാവില്‍ നിന്നും ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തനം ഉണ്ടായത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.