ഗഡ്‌കരിയും പിണറായിയും തമ്മിൽ ആത്മബന്ധം ; ബിജെപിയുടെയും സിപിഎമ്മിന്‍റേയും പൊതുലക്ഷ്യം പണം : കെ.സുധാകരൻ എം.പി

Jaihind Webdesk
Tuesday, September 7, 2021

തിരുവനന്തപുരം: പണി പൂർത്തിയാകാത്ത റോഡിന് ടോൾ പിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ എം.പി. കഴക്കൂട്ടം-കാരോട് ബൈപാസിലെ ടോൾ പിരിവിനെതിരെ തിരുവല്ലത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വലിയ ആത്മബന്ധമാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും പൊതുലക്ഷ്യം പണമുണ്ടാക്കുക എന്നത് മാത്രമാണെന്നും സുധാകരൻ പറഞ്ഞു. മറ്റ് പല പ്രശ്‌നങ്ങളും പരിഹരിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് ടോൾ വിഷയത്തിൽ ഇടപെടാത്തതെന്നും അദ്ദേഹം ചോദിച്ചു.