അവസരവാദിയായ രാഷ്ട്രീയക്കാരനാണ് അബ്ദുള്ളക്കുട്ടിയെന്ന് കെ.സുധാകരൻ

അവസരവാദിയായ രാഷ്ട്രീയക്കാരനാണ് അബ്ദുള്ളക്കുട്ടിയെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരൻ. അബ്ദുള്ളക്കുട്ടി ഉപമിച്ചത് പോലെ  ബിജെപിക്കാർ പോലും മോദിയെ ഗാന്ധിയോട് ഉപമിക്കില്ല. കാശ് കൊടുത്ത് എംഎൽഎമാരെയും, നേതാക്കളെയും വിലയ്ക്ക് വാങ്ങുകയാണ് ബിജെപി ചെയ്യുന്നത്. സി ഒ ടി നസീറിനെ  അക്രമിച്ചതിന് പുറകിലുള്ളവരെ കണ്ടെത്തണമെന്നും കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

സിപിഎം വിട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് വാക്ക് നൽകിയിരുന്നുവെന്നും സിപിഎം ഭീഷണി കാരണം നാട് വിടാനൊരുങ്ങിയ അബ്ദുള്ളക്കുട്ടിയെ സംരക്ഷിച്ചത് താനാണെന്നും കെ.സുധാകരന്‍ പറഞ്ഞു. കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം നൽകിയത് സുരക്ഷിതത്വത്തിന് വേണ്ടിയായിരുന്നു. അബ്ദുള്ളക്കുട്ടിയെ കുറിച്ച് വി.എം. സുധീരൻ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ട്. അവസരവാദിയായ രാഷ്ട്രീയക്കാരനാണ് അബ്ദുള്ളക്കുട്ടി. ബിജെപിക്കാർ പോലും മോദിയെ ഗാന്ധിക്ക് തുല്യനായി ഉപമിക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു

ഇരിക്കുന്ന കൊമ്പ് മുറിക്കുന്നയാളാണ് അബ്ദുള്ളക്കുട്ടി. വളരെ ഗുണകരമായ അഭിപ്രായം അബ്ദുളള കുട്ടിയെ കുറിച്ച് അന്നും ഇന്നും ഇല്ല.
കാശ് കൊടുത്ത് എംഎൽഎമാരെയും, നേതാക്കളെയും വിലയ്ക്ക് വാങ്ങുകയാണ് ബിജെപി ചെയ്യുന്നതെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.

സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ സിഒടി നസീറിന് നീതി ലഭ്യമാക്കാൻ കോൺഗ്രസ്സ് സഹായം നൽകും. സിഒടി നസീറിനെ അക്രമിച്ചതിന് പുറകിലുള്ളവരെ കണ്ടെത്തണം. കേസിന്‍റെ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നും കെ.സുധാകരൻ പറഞ്ഞു.

AP AbdullakkuttyK Sudhakaran
Comments (0)
Add Comment