സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാത്തതില്‍ സമരം കടുപ്പിച്ച് കോൺഗ്രസ് ; തിങ്കളാഴ്ച്ച സംസ്ഥാനത്ത് ചക്രസ്തംഭന സമരമെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, November 6, 2021

കണ്ണൂർ : ഇന്ധന നികുതിയിൽ ഇളവ് നൽകാത്ത കേരള സർക്കാർ നിലപാടിന് എതിരെ പ്രക്ഷോഭവുമായി കോൺഗ്രസ്സ്. നവംബർ എട്ട് തിങ്കളാഴ്ച കോൺഗ്രസിൻറെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സംസ്ഥാന സർക്കാർ ധൂർത്തും കൊള്ളയുമാണ് നടത്തുന്നത്. നികുതി കുറയ്ക്കാതെ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുകയാണ് പിണറായി സർക്കാർ .കേരളത്തിലെ ജനങ്ങളുടെ കഴുത്ത് അറയ്ക്കുന്ന ഈ നയം മാറ്റണമെന്നും കെപിസിസി പ്രസിഡന്‍റ് കണ്ണുരിൽ വാർത്ത സമ്മേനത്തിൽ പറഞ്ഞു.

ഇന്ധന നികുതിയിൽ ഇളവ് നൽകാത്ത കേരള സർക്കാർ നിലപാടിന് എതിരെ തിങ്കളാഴ്ച രാവിലെ 11 മുതൽ 11.15 വരെയാണ്  ജില്ലാ ആസ്ഥാനങ്ങളിൽ സമരം നടത്തും. ഗതാഗതക്കുരുക്ക് ഉണ്ടാവാത്ത തരത്തിലാണ് സമരം നടത്തുക എന്ന്  കെ സുധാകരൻ പറഞ്ഞു. ദുരന്ത കാലത്ത് ജനങ്ങൾക്ക് കൈതാങ്ങ് ആവേണ്ട സർക്കാർ ജനങ്ങളുടെ കൊല കയർ ആവുകയാണ്.പെട്രോളിനും, ഡീസലിനും അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.

ധനമന്ത്രിയുടെ വൈദഗ്ദ്യം ആർക്കും അറിയേണ്ട വില കുറയ്ക്കുമൊ എന്നാണ് അറിയേണ്ടത്.സാഹചര്യത്തിന്‍റെ ഗൗരവം ഉൾകൊള്ളാൻ സംസ്ഥാന സർക്കാറിന് ആവുന്നില്ല.വില കുറയ്ക്കില്ലന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് സംസ്ഥാന സർക്കാർ
ധനകാര്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള ക്രൂരതയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെ നികുതി കുറയ്ക്കില്ലന്ന സർക്കാർ നയത്തിന് പിന്തുണ നൽക്കുകയാണ് സിപിഎം

കെ – റെയിലിനെയും ജലപാതയും കൊണ്ട് ആർക്കാണ് നേട്ടം.രണ്ട് പദ്ധതികൾക്കും ജനം എതിരാണ് സംസ്ഥാന സർക്കാർ ധൂർത്തും കൊള്ളയുമാണ് നടത്തുന്നത്. കെ റെയിൽ പദ്ധതിയിൽ കമ്മീഷനിലാണ് സർക്കാർ താത്പര്യം പ്രതിവർഷം 2000 കോടി രൂപയാണ് ഇന്ധന വിലയിൽ സർക്കാറിന് അധിക വരുമാനം ലഭിക്കുന്നത് 18000 കോടി രൂപയുടെ അധിക വരുമാനം ഇന്ധന വിലയിൽ ലഭിച്ചു. പക്ഷെ അതിന്‍റെ ഗുണം ജനങ്ങൾക്ക് ലഭിച്ചില്ലെന്നും കെ.സുധാകരൻ എംപി കുറ്റപ്പെടുത്തി.