തൃശൂരിലുണ്ടായ പരാജയം അന്വേഷിക്കും; പാർട്ടി ഒറ്റക്കെട്ടായി മുരളീധരനൊപ്പം, പിണറായി ഒരു നാണവും ഇല്ലാത്ത മുഖ്യമന്ത്രി: കെ. സുധാകരന്‍

 

കണ്ണൂർ: തൃശൂരില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. പരാജയത്തിനുണ്ടായ  എല്ലാ വിഷയങ്ങളും അന്വേഷിക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു.  കെ. മുരളിധരന്‍ വിട്ടു നില്‍ക്കേണ്ടതില്ല.  പാര്‍ട്ടി ഒറ്റക്കെട്ടായി മുരളീധരനൊപ്പമുണ്ടെന്നും അദ്ദേഹത്തെ നേരില്‍ കണ്ട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇനി തിരുത്താന്‍ എന്തുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഒരു നാണവും ഇല്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ പിണറായി വിജയന് എന്ത് അര്‍ഹതയാണുള്ളതെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

Comments (0)
Add Comment