സിഐ സുധീറിന് സസ്പൻഷൻ; കോൺഗ്രസിന്‍റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയം : കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, November 26, 2021

ആലുവാ സിഐ സുധീറിന്‍റെ  സസ്പൻഷൻ കോൺഗ്രസിന്‍റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. പിണറായി വിജയൻ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിക്ക്‌ സംരക്ഷണ കവചമൊരുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയെ സമരപരമ്പരകൾ കൊണ്ട് തിരുത്തിയ കോൺഗ്രസിൻ്റെ പ്രിയപ്പെട്ട സമരഭടൻമാർക്ക് അഭിവാദ്യങ്ങളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

ആലുവാ സി ഐ സുധീറിന് സസ്പൻഷൻ!
ഇത് കോൺഗ്രസിൻ്റെ ചുണക്കുട്ടികൾ പൊരുതി നേടിയ വിജയം. തെരുവിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് ചോദിച്ചവർ കണ്ണ് തുറന്ന് കാണേണ്ടത്. പിണറായി വിജയൻ എന്ന ഏകാധിപതിയെ സ്വജനപക്ഷപാത തീരുമാനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിന് തെരുവുകളിലെ സമരത്തിനും, ജനരോഷത്തിനുമേ സാധിക്കൂ എന്ന് തെളിഞ്ഞിരിക്കുകയാണ്.

”അയാളെന്തിനാണാ കസേരയിൽ കേറി ഇരിക്കുന്നത്? അതെന്താ വസ്തുവാണോ? സംസാരിക്കാൻ അറിയാത്ത സാധനം വല്ലതുമാണോ മുഖ്യമന്ത്രി?” എന്ന് രോഷാകുലയായി ചോദിച്ച കെ എസ് യു പ്രവർത്തക മിവാ ജോളിയും, ജലപീരങ്കിയെയും ടിയർ ഗ്യാസിനെയും പ്രതിരോധിച്ച് മൂവർണ്ണക്കൊടി ഉയർത്തി പ്പിടിച്ച് നീതിക്കായി പോരാടിയ ഞങ്ങളുടെ മണ്ഡലം പ്രസിഡന്റ്‌ വർഗീസും കോൺഗ്രസിൻ്റെ ഈ സമരത്തിലെ മുന്നണി പോരാളികളാണ്.

മോഫിയ പർവീൺ എന്ന പെൺകുട്ടിക്ക്, നിഷേധിക്കപ്പെട്ട നീതിക്കായി ആലുവയിൽ സമരം ചെയ്തവരുടെ പ്രതിനിധികളാണിവർ. യുവത്വത്തിന്റെ ചോരത്തിളപ്പും, പ്രവർത്തന പാരമ്പര്യത്തിന്റെ ഊർജ്ജസ്വലതയും ഒത്തുചേരുന്ന കോൺഗ്രസിന്റെ പുതിയ സമരമുഖങ്ങൾ. പ്രതിക്ക്‌ സംരക്ഷണ കവചമൊരുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയെ സമരപരമ്പരകൾ കൊണ്ട് തിരുത്തിയ കോൺഗ്രസിൻ്റെ പ്രിയപ്പെട്ട സമരഭടൻമാർക്ക് അഭിവാദ്യങ്ങൾ !

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fksudhakaraninc%2Fposts%2F4592673954148161&show_text=true&width=500