ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ യുഡിഎഫിന് ഏകാഭിപ്രായം ; സർക്കാർ നയത്തിൽ മാറ്റം വേണം : കെ.സുധാകരന്‍

Saturday, July 17, 2021

കണ്ണൂർ :  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഏകാഭിപ്രായമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. വിഷയത്തില്‍ എല്ലാ മതങ്ങളേയും പൂര്‍ണമായി വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും വേണം നയംപ്രഖ്യാപിക്കാന്‍. ഫോർമുല നിശ്ചയിക്കാന്‍ യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും നേതൃയോഗം ചേരും. തീരുമാനം ഐകകണ്ഠേന കൈക്കൊള്ളും. യുഡിഎഫിന്‍റെ അഭിപ്രായം രണ്ടു ദിവസത്തിനകം സർക്കാരിനെ അറിയിക്കും.  സർക്കാർ നയത്തിനെതിരെ ചെറിയ പരാതികളുണ്ട്. അത് അവരെ അറിയിക്കും. സർക്കാർ നയത്തിൽ മാറ്റം വേണം. തർക്കത്തിൽ വിട്ടുവീഴ്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.