മുഖ്യമന്ത്രിക്ക് നാണമില്ലേ ? ; സർവകാലാശാല നിയമനങ്ങളില്‍ പാർട്ടിക്കാർക്ക് സംവരണം : കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, December 11, 2021
ഗവർണറുടെ തുറന്നപ പറച്ചിലില്‍  മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുനമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് അദ്ദേഹം ചോദിച്ചു. സർവകലാശാല നിയമനങ്ങള്‍ പാർട്ടിക്കാർക്ക് സംവരണം ചെയ്ത് നല്‍കിയ അവസ്ഥയാണ് കാണുന്നത്.

നിയമനത്തിന് കഴിവല്ല രാഷ്ട്രീയമാണ് മാനദണ്ഡമെന്നും സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.