‘അധികാരത്തിന്‍റെ അപ്പക്കഷണത്തിനായുള്ള അവിശുദ്ധ കൂട്ടുകെട്ട്’ : സിപിഎമ്മും ബിജെപിയും ജനങ്ങളെ കബളിപ്പിക്കുന്നെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, September 24, 2021

 

കൊല്ലം : സിപിഎമ്മിന്‍റെ അവസരവാദ രാഷ്ട്രീയത്തിന്‍റെ ലജ്ജയില്ലാത്ത തരംതാണ നടപടിയാണ് കോട്ടയം നഗരസഭയിൽ നടന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. അധികാരത്തിൻ്റെ അപ്പക്കഷണത്തിനായുള്ള അവിശുദ്ധ കൂട്ടുകെട്ടിൻ്റെ മറ്റൊരു ഉദാഹരണമാണ് കോട്ടയം നഗരസഭയിലെ ബിജെപി-സിപിഎം സഖ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വർഗീയ ഫാസിസം എന്ന് സിപിഎം ഒരു ഭാഗത്തു പറയുകയും മറുഭാഗത്ത് അവർക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കോട്ടയം നഗരസഭയിൽ കണ്ടത്. അവിശുദ്ധ കൂട്ടുകെട്ടിലൂടെ സിപിഎമ്മും ബിജെപിയും ജനങ്ങളെ കബളിപ്പിക്കുന്നതായദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് കോൺഗ്രസ് നേതൃയോഗത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്‍റ്.