ദുർഭരണത്തിനും എല്‍ഡിഎഫിന്‍റെ വ്യാജപ്രചാരണങ്ങള്‍ക്കുമെതിരെ തൃക്കാക്കരയിലെ പ്രബുദ്ധ ജനത വിധിയെഴുതും: കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, May 28, 2022

 

പിണറായി സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ മാത്രമല്ല, ഇടതുമുന്നണിയുടെ വ്യാജപ്രചാരണങ്ങള്‍ക്കെതിരെയും തൃക്കാക്കരയിലെ പ്രബുദ്ധ ജനത വിധിയെഴുതുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തൃക്കാക്കരയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.