ജലീലിന് മോഹഭംഗം, പലതും വിളിച്ചുപറയും ; പരിഹസിച്ച് കെ.സുധാകരന്‍

Jaihind Webdesk
Thursday, August 5, 2021

തിരുവനന്തപുരം : കെ.ടി ജലീലിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ജലീല്‍ പലതും വിളിച്ചുപറയും. മോഹഭംഗം വന്ന ചെറുപ്പക്കാരനാണ് അദ്ദേഹം. മനസിന് നിയന്ത്രണമില്ലാത്തയാളാണ് ജലീൽ. ആരോപണങ്ങളെ എങ്ങനെ നേരിടണം എന്ന് ലീഗിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കെ.ടി ജലീലിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച്  കഴിഞ്ഞദിവസം പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്സ്മെന്‍റ്  ചോദ്യം ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ചില കാര്യങ്ങളില്‍ വ്യക്തത തേടുക മാത്രമാണ് ചെയ്തത്. എല്ലാ ഇടപാടുകളും നടത്തിയത് ബാങ്ക് മുഖേനയാണെന്നും നിയമപരമായിട്ടാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.