ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കെ സുധാകരന്‍

Jaihind Webdesk
Saturday, October 13, 2018

വിശ്വാസികളെ മറികടന്ന് അവിശ്വാസികൾക്ക് പതിനെട്ടാം പടിയിലേക്ക് കടക്കാനുള്ള അവസരം ഉണ്ടാക്കാമെന്ന് പിണറായി ധരിക്കുന്നുവെങ്കിൽ, ആ ധാരണ തീ കൊണ്ടുള്ള തല ചൊറിയൽ ആണെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ.

കോടതി വിധിയുടെ പേരിൽ വനിതാ പോലീസിനെ കാവൽ നിർത്തി ഭക്തജനങ്ങൾ എന്ന പേരിൽ വരുന്ന ടൂറിസ്റ്റുകൾക്ക് സംരക്ഷണം കൊടുക്കാമെന്ന് പിണറായി വിജയൻ വിചാരിച്ചാൽ അവരാരും പതിനെട്ടാം പടി കാണില്ല. വിശ്വാസികൾ അവരെ തടയുമെന്നും കെ സുധാകരൻ. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരത്തിന്‍റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോടതി വിധികൾക്ക് സ്ഥായിയായ സ്വഭാവം ഇല്ല. ശബരിമല കേസ് 4 ജഡ്ജിമാരും 4 രീതിയിൽ അവരുടെ മനോധർമം അനുസരിച്ചാണ് വ്യാഖ്യാനിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. ബി.ജെ.പി ക്ക് ശബരിമല വിഷയത്തിൽ ആത്മാർഥതയുണ്ടെങ്കിൽ നിയമനിർമാണം നടത്താവുന്നതാണ്. ശ്രീധരൻ പിളളയുടെ പ്രതികരണം ആത്മാർഥതയോടെ ആണെങ്കിൽ എന്തിന് കൊടി പിടിക്കണം? പ്രധാനമന്ത്രിയോട് പറഞ്ഞ് നിയമനിർമാണം നടത്തിക്കൂടേയെന്നും കെ സുധാകരൻ ചോദിച്ചു.

വിശ്വാസികൾക്ക് ഒപ്പമാണ് കോൺഗ്രസ് നിലകൊള്ളുന്നത്. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ ഏതറ്റം വരെയും കോൺഗ്രസസ് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സുപ്രീം കോടതി വിധി തിടുക്കപ്പെട്ട് നടപ്പിലാക്കാൻ ശ്രമിക്കുന്ന പിണറായി വിജയന്‍ മറ്റ് പല കേസുകളിലും കോടതി വിധി നടപ്പിലാക്കാൻ തയാറായിട്ടില്ല. ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തെ വിശ്വാസികൾ തടയും. കോടതി വിധിയുടെ പേരിൽ വനിതാ പോലിസിനെ കാവൽ നിർത്തി ഭക്തജനങ്ങൾ എന്ന പേരിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് സംരക്ഷണം കൊടുക്കാമെന്ന് പിണറായി വിജയൻ വിചാരിച്ചാൽ, അവരാരു പതിനെട്ടാം പടി കാണില്ല. അതിനുള്ള കരുത്ത് വിശ്വാസികൾക്കുണ്ട്. ഇവരെ മറികടന്ന് അവിശ്വാസികൾക്ക് പതിനെട്ടാം പടിയിലേക്ക് കടക്കാനുള്ള അവസരം ഉണ്ടാക്കാമെന്ന് പിണറായി ധരിക്കുന്നുവെങ്കിൽ ആ ധാരണ തീ കൊണ്ടുള്ള തല ചൊറിയൽ ആണെന്നും കെ സുധാകരൻ പറഞ്ഞു.

ശബരിമല വിഷയത്തില്‍ യൂത്ത് കോൺഗ്രസ് നേതാക്കള്‍ നടത്തിയ ഉപവാസ സമരം കെ സുധാകരൻ നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണൻ, കെ സുരേന്ദ്രൻ, റിജിൽ മാക്കുറ്റി തുടങ്ങിയവർ സംസാരിച്ചു.