നേരെച്ചൊവ്വേ തെരഞ്ഞെടുപ്പ് നടന്നാല്‍ 50000 ലധികം വോട്ടിന് ജയിക്കും: കെ. സുധാകരന്‍

Jaihind Webdesk
Tuesday, April 23, 2019

കണ്ണൂര്‍: നേരെ ചൊവ്വെ വോട്ടെടുപ്പ് നടന്നാല്‍ അമ്പതിനായിരത്തില്‍പരം വോട്ടിന് ജയിക്കുമെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍. ക്രമക്കേട് നടത്താന്‍ സി.പി.എം വ്യാപകമായി ശ്രമിച്ചു. രാഷ്ട്രിയ പ്രേരിതമായ പരാതിയിലാണ് എനിക്കെതിരെ നടപടി എടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും പൊലീസിനെതിരെയും കലക്ടര്‍ക്കെതിരെയും പരാതിയുണ്ട് നീതി കിട്ടുന്നത് വരെ പോരാടുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി. തെറ്റ് പറ്റിയാല്‍ തിരുത്താന്‍ മടിയില്ല. അസഭ്യം പറഞ്ഞ വിജയരാഘവന് എതിരെ കേസില്ല. ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ച ശ്രീമതി ടീച്ചര്‍െക്കെതിരെ കേസില്ല, എങ്കിലും തനിക്കെതിരെ കേസുണ്ട് ഇതിലെ ഇരട്ട നീതി ജനങ്ങള്‍ തിരിച്ചറിയുമെന്നും കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു