സ്വന്തം വീട്ടിന് മുറ്റത്തെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി കെ.സുധാകരൻ എംപി

സ്വന്തം വീട്ട് മുറ്റത്തെ കൃഷിയിടത്തിൽ വിളവെടുപ്പ് നടത്തി കെ.സുധാകരൻ എംപി. കണ്ണൂർ നടാലിലെ “ലാൽ വിഹാർ” എന്ന വീട്ടിൽ എത്തുന്ന ഏവരെയും ആകർഷിക്കുന്ന ഒന്നാണ് വീടിന്‍റെ പരിസരത്തെ കൃഷികൾ. ചീര, പച്ചമുളക്, വിവിധ ഇനം പയറുകൾ വെള്ളരിക്ക, വെണ്ടയ്ക്ക ഉൾപ്പടെയുള്ള പച്ചക്കറികളാണ് വീട്ടുമുറ്റത്ത് കൃഷി ചെയ്യുന്നത്. കെ.സുധാകരൻ എംപിയുടെ ഭാര്യ സ്മിത ടീച്ചർ മുൻകൈയെടുത്താണ് വീട്ട് മുറ്റത്ത് പച്ചക്കറി കൃഷി ആരംഭിച്ചത്. വിവിധ ഇടങ്ങളിൽ നിന്ന് ലഭിച്ച വിത്തുകൾ ഉപയോഗിച്ചായിരുന്നു കൃഷി ആരംഭിച്ചത്. ജൈവവളം ഉപയോഗിച്ച് മാത്രമാണ് കൃഷി നടത്തിയത്. കഴിഞ്ഞ ദിവസമാണ് പാർലമെന്‍റ് സമ്മേളനത്തിനിടെ കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ വീട്ടിലെത്തിയത്.കൊവിഡ് മുൻ കരുതലിന്‍റെ ഭാഗമായി കടകളും മറ്റും അടച്ച് പൂട്ടിയ സ്ഥിതിയാണുള്ളത്. വീട്ടിലേക്ക് അത്യാവശ്യമായി ഉപയോഗിക്കാവുന്ന പച്ചക്കറി വീട്ടുമുറ്റത്ത് ലഭിക്കുന്നതിന്‍റെ ആശ്വാസത്തിലാണ് സ്മിത ടീച്ചർ. ഒന്നര മാസം മുൻപെ ആരംഭിച്ച ചീര, വെളളരിക്ക ഉൾപ്പടെയാണ് ഇന്ന് കെ.സുധാകരൻ എംപിയും കുടുംബവും വിളവെടുപ്പ് നടത്തിയത്.

https://youtu.be/j9V5wGZogAQ

K Sudhakaran
Comments (0)
Add Comment