കെ സുധാകരന് ആവേശോജ്വല സ്വീകരണം നല്‍കി മലയോരജനത; നാളെ പത്രിക സമര്‍പ്പിക്കും

Jaihind Webdesk
Tuesday, April 2, 2019

K-Sudhakaran

മലയോര മേഖലയിൽ ആവേശം അലയടിച്ച് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരന്‍റെ തെരഞ്ഞെടുപ്പ് പര്യടനം. പേരാവൂർ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കെ സുധാകരന് ആവേശകരമായ സ്വീകരണമാണ് മലയോര ജനത നൽകിയത്.

ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം പഞ്ചായത്തിൽ നിന്നുമാണ് കെ സുധാകരന്‍റെ പേരാവൂർ മണ്ഡലപര്യടനം ആരംഭിച്ചത്. മലയോര ജനതയുടെ ത്യാഗപൂർണമായ പ്രവർത്തനം കൊണ്ട് ഹരിതാഭമായ ഭൂപ്രദേശങ്ങളിൽ ആവേശകരമായ സ്വീകരണമാണ് കെ സുധാകരന് ലഭിച്ചത്.

നൂറുകണക്കിന് യുവാക്കൾ അണിനിരന്ന ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് ജാഥ നീങ്ങിയത്. പേരാവൂർ നിയോജക മണ്ഡലത്തിലെ ആറളം, പായം, അയ്യങ്കുന്ന് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ പര്യടനം നടത്തിയത്. കേരള കോൺഗ്രസ്( ജേക്കബ്) സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ.എ ഫിലിപ്പ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. വർഗീയതയെയും കൊലപാതക രാഷ്ട്രീയത്തെയും എതിർക്കുന്നവർ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നും വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ സുധാകരൻ വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വമ്പിച്ച ജനപങ്കാളിത്തത്തോടെയുള്ള സ്വീകരണമാണ് സ്ഥാനാർത്ഥി കെ സുധാകരന് ലഭിച്ചത്.

ആറളം പഞ്ചായത്തിലെ ചെടിക്കുളം, വീർപ്പാട്, കീഴ്പ്പള്ളി, ആറളം ഫാം, ചതിരൂർ, വെളിമാനം, പായം പഞ്ചായത്തിലെ കോളിക്കടവ്, ചീങ്ങാക്കുണ്ടം, കരിയാൽ, പെരുമ്പറമ്പ്, പുതുശ്ശേരി, വിളമന, പെരിങ്കരി, വള്ളിത്തോട്, കിളിയന്തറ എന്നിവിടങ്ങളിൽ കെ.സുധാകരൻ പര്യടനം നടത്തി. അയ്യങ്കുന്ന് പഞ്ചായത്തിലെ മുടിക്കയം, ചരൾ, വാണിയപ്പാറ, അങ്ങാടിക്കടവ്, ഉരുപ്പും കുറ്റി, എപ്പെുഴ, കരിക്കോട്ട കരി, എടൂർ മുണ്ടയാംപറമ്പ് ,ആനപ്പന്തി എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം മാടത്തിയിൽ പര്യടനം സമാപിച്ചു. അയ്യൻകുന്ന് പഞ്ചായത്തിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്‍റെ കരുത്ത് വിളിച്ചോതുന്ന സ്വീകരണമാണ് ജനനായകൻ കെ സുധാകരന് ലഭിച്ചത്. കെ സുധാകരൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും.[yop_poll id=2]