തിരുവനന്തപുരം : പ്രതിസന്ധികളോട് പടവെട്ടി സബ്ബ് ഇന്‍സ്പെക്ടറായ ആനി ശിവയെ അഭിനന്ദിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ഉൾക്കരുത്തുള്ള സ്ത്രീകളുടെ പ്രതീകമാണ് ആനിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഓരോ പെൺകുട്ടികളും മാതൃക ആക്കേണ്ട വിജയമാണ് ആനിയുടേത്.
പുരുഷമേധാവിത്വ സമൂഹത്തിൽ തന്റെ കാലിടറിയിട്ടും, അവഗണിക്കപ്പെട്ടിട്ടും ആ സാഹചര്യങ്ങളോടെല്ലാം പൊരുതി ആനി ശിവ സ്വന്തമാക്കിയ നേട്ടം ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഡോ. അംബേദ്കർ പറഞ്ഞത് പോലെ, സമൂഹത്തിന്റെ പുരോഗതി നിർണയിക്കുന്നത് സ്ത്രീകൾ കൈവരിച്ച പുരോഗതിയുടെ അളവിലാണ്. പ്രതിസന്ധികളോട് കോംപ്രമൈസ് ചെയ്യാഞ്ഞതിന് കേരളത്തിൻ്റെ പെൺകരുത്തായ ആനി ശിവയ്ക്ക് ബിഗ് സല്യൂട്ട്!’-കെ.സുധാകരന്‍ കുറിപ്പില്‍ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
വർക്കല പോലീസ് സ്റ്റേഷനിൽ സബ്ബ് ഇൻസ്പക്ടർ ആയി ചാർജ് എടുക്കുന്ന ആനി ശിവ ഉൾക്കരുത്തുള്ള സ്ത്രീകളുടെ പ്രതീകമാണ്. ഭർത്താവിൻ്റെ പീഡനം സഹിക്കാനാവാതെ പത്തൊൻപതാം വയസ്സിൽ കൈക്കുഞ്ഞുമായി തെരുവിലേക്കിറക്കേണ്ടി വന്ന പെൺകുട്ടി. ജീവിക്കുവാൻ വേണ്ടി നാരങ്ങാ വെള്ളവും ഐസ്ക്രീമും ഒക്കെ വിറ്റു നടന്നിരുന്ന അതേ വർക്കലയിൽ നിയമപാലനത്തിനായി അവൾ നിയോഗിക്കപ്പെട്ടിരിക്കുന്നു. ഓരോ പെൺകുട്ടികളും മാതൃക ആക്കേണ്ട വിജയം.
പുരുഷമേധാവിത്വ സമൂഹത്തിൽ തന്റെ കാലിടറിയിട്ടും, അവഗണിക്കപ്പെട്ടിട്ടും ആ സാഹചര്യങ്ങളോടെല്ലാം പൊരുതി ആനി ശിവ സ്വന്തമാക്കിയ ഈ നേട്ടം ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമാകുന്നതാണ്.
ഡോ. അംബേദ്കർ പറഞ്ഞത് പോലെ, സമൂഹത്തിന്റെ പുരോഗതി നിർണയിക്കുന്നത് സ്ത്രീകൾ കൈവരിച്ച പുരോഗതിയുടെ അളവിലാണ്. പ്രതിസന്ധികളോട് കോംപ്രമൈസ് ചെയ്യാഞ്ഞതിന് കേരളത്തിൻ്റെ പെൺകരുത്തായ ആനി ശിവയ്ക്ക് ബിഗ് സല്യൂട്ട്!
https://www.facebook.com/ksudhakaraninc/photos/a.560739660674964/4130788943670000/