നരേന്ദ്രമോദിക്ക് വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ഇടമല്ല സ്വാതന്ത്ര്യദിന ആഘോഷവേദി; രാഹുല്‍ ഗാന്ധിയെ അപമാനിച്ചതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെ. സുധാകാരന്‍

 

തിരുവനന്തപുരം: ജനാധിപത്യത്തില്‍ ഭരണകൂടത്തോളം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന വിഭാഗമാണ് പ്രതിപക്ഷമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. ഭരണപക്ഷത്തോടൊപ്പം തന്നെ പ്രാധാന്യം നല്‍കി മുന്‍ നിരയില്‍ ഇരിപ്പിടം കിട്ടേണ്ട ആളാണ് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിക്ക് വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ഇടമല്ല സ്വാതന്ത്ര്യദിന ആഘോഷവേദി. വിവരവും വിദ്യാഭ്യാസവും വിവേകവും ഇല്ലാത്ത നരേന്ദ്രമോദിയെ പോലൊരാള്‍ ഭരിച്ചാല്‍ എന്തായിരിക്കും ജനാധിപത്യത്തിന്‍റെ ഭാവി എന്ന് തെളിയിക്കുന്ന സംഭവമാണ് സ്വാതന്ത്ര്യദിന ആഘോഷവേളയില്‍ രാജ്യം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷവേളയില്‍ ലോക്‌സഭയുടെ രാഹുല്‍ ഗാന്ധിയെ മോദി സര്‍ക്കാര്‍ അപമാനിച്ചതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ജനാധിപത്യത്തിൽ ഭരണകൂടത്തോളം തന്നെ പ്രാധാന്യമർഹിക്കുന്ന വിഭാഗമാണ് പ്രതിപക്ഷവും. ഭരണാധികാരികൾ കണ്ടില്ല എന്ന് നടിക്കുന്ന ജനങ്ങളുടെ ശബ്ദം സഭകളിൽ ഉയർത്തുന്നത് പ്രതിപക്ഷമാണ്.

ഇതു രണ്ടും ചേർന്നതാണ് ഇന്ത്യൻ ജനാധിപത്യം. എന്നാൽ വിവരവും വിദ്യാഭ്യാസവും വിവേകവും ഇല്ലാത്ത നരേന്ദ്രമോദിയെ പോലൊരാൾ ഭരിച്ചാൽ എന്തായിരിക്കും ജനാധിപത്യത്തിന്റെ ഭാവി എന്ന് തെളിയിക്കുന്ന സംഭവമാണ് സ്വാതന്ത്ര്യദിന ആഘോഷവേളയിൽ രാജ്യം കണ്ടത്.

ഭരണപക്ഷത്തോടൊപ്പം തന്നെ പ്രാധാന്യം നൽകി മുൻ നിരയിൽ ഇരിപ്പിടം കിട്ടേണ്ട ആളാണ് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി. നരേന്ദ്രമോദിക്ക് വ്യക്തി വൈരാഗ്യം തീർക്കാനുള്ള ഇടമല്ല സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷവേദി. ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന് അർഹിക്കുന്ന പ്രാധാന്യം നൽകാതെ വരുമ്പോൾ പരാജയപ്പെടുന്നത് ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളാണ്, ഇന്ത്യയിലെ ജനങ്ങളാണ്.

78 -ാമത് സ്വാതന്ത്ര്യദിനാഘോഷവേളയിൽ ലോക്സഭയുടെ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയെ മോദി സർക്കാർ അപമാനിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഈ അനീതികൾക്കൊക്കെയും മോദിയെക്കൊണ്ട് മറുപടി പറയിക്കുന്ന കാലം ഈ മണ്ണിൽ അധികം വൈകാതെ ഉണ്ടാകും.

Comments (0)
Add Comment