മലയോര ജനതയുടെ മനസ്സ് കീഴടക്കി കെ.സുധാകരന്‍റെ തെരഞ്ഞെടുപ്പ് പര്യടനം

Jaihind Webdesk
Wednesday, March 20, 2019

കണ്ണൂരിലെ മലയോര ജനതയുടെ മനസ്സ് കീഴടക്കി യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്‍റെ തെരഞ്ഞെടുപ്പ് പര്യടനം. മുതിർന്ന പൗരൻമാരെയും ക്രൈസ്തവ പുരോഹിതൻമാരെയും വിവിധ ക്ഷേത്രങ്ങളിലും സന്ദർശനം നടത്തിയാണ് കെ.സുധാകരൻ ഇരിക്കൂറിലെ മലയോര മേഖലയിൽ പര്യടനം നടത്തിയത്.

കോൺഗ്രസ്സിന്‍റെ ശക്തികേന്ദ്രമായ  ഇരിക്കൂറിലെ  ഉളിക്കൽ പഞ്ചായത്തിൽ നിന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി  കെ.സുധാകരന്റെ മലയോര മേഖലയിലെ പര്യടനം  ആരംഭിച്ചത്. ഉളിക്കലിലെ നെല്ലിക്കാംപൊയിൽ ഫെറോന പള്ളി സന്ദർശിച്ചു കൊണ്ടായിരുന്നു സന്ദർശനത്തിന് തുടക്കമായത്.

നൂറ് കണക്കിന് പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും അത്യാവേശ പൂർണ്ണമാണ് സുധാകരനെ സ്വീകരിച്ചത്.
പി.എം സി പ്രൊവിൻഷ്യൽ ഹൗസ്,പുഷ്പാലയം ഓൾഡ് ഏജ് ഹോം തുടർന്ന് വയത്തൂർ കാലിയാർ ക്ഷേത്രത്തിലും, നുച്യാട് ജുമായത്ത് പള്ളിയിലും കെ.സുധാകരൻ സന്ദർശനം നടത്തി.തുടർന്ന് പയ്യാവൂരിലെ വിവിധ ഇടങ്ങളിലും സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു. ചെമ്പേരി വിമൽ ജ്യോതി കോളേജിലെത്തിയ കെ.സുധാകരന് ആവേശകരായ സ്വീകരണമാണ് വിദ്യാർത്ഥികൾ നൽകിയത്.

കോളേജ് അധ്യാപകരെയും, ജീവനക്കാരെയും, വിദ്യാർത്ഥികളെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച ശേഷമാണ് കെ.സുധാകരൻ മടങ്ങിയത്. നടുവിലെ ലീഗ് ഓഫിസിലും വായാട്ട്പറമ്പ് കരുവഞ്ചാൽ പ്രീസ്റ്റ് ഹോം മിലും സന്ദർശനം നടത്തി.മുതിർന്ന ക്രൈസ്തവ പുരോഹിതൻമാരിൽ നിന്ന് അനുഗ്രഹം വാങ്ങി.

ആലക്കോട് ഫെറോന ചർച്ചിലും ആലക്കോട് രാജയുടെ ഭവനത്തിലും അനുഗ്രഹം തേടി കെ.സുധാകരനെത്തി. വിവിധ യു ഡി എഫ് കൺവെൻഷനിലും സ്ഥാനാർത്ഥി നേതാക്കളും പങ്കെടുത്തു. മലയോര ജനതയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കെ.സുധാകരൻ പറഞ്ഞു.

കെ.മുരളീധരൻ വടകരയിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കേരളമൊട്ടാകെ യു ഡി എഫിന് ഗുണം ചെയ്യുമെന്നും കെ.സുധാകരൻ പറഞ്ഞു[yop_poll id=2]