പേരാവൂരില്‍ താരപ്രഭയോടെ വോട്ടുറപ്പിച്ച് കെ സുധാകരന്‍

Jaihind Webdesk
Saturday, March 23, 2019

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായ പേരാവൂരിൽ താരപ്രഭയോടെ വോട്ടുറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ. പേരാവൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ചാണ് കെ സുധാകരൻ പേരാവൂരിൽ പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരന്‍റെ പേരാവൂർ നിയോജക മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. കെ.എസ്.യു പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് കെ സുധാകരന് നൽകിയത്. ഓരോ ക്ലാസുകളിലും സന്ദർശിച്ച് കെ സുധാകരൻ വിദ്യാർത്ഥികളെയും ജീവനക്കാരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ഉളിയിലെ സുന്നി
മജ്‌ലിസ്‌ കോളേജിലെ വിദ്യാർത്ഥികളോടും വോട്ടഭ്യർത്ഥിച്ചു.

നരയമ്പാറ ഐഡിയൽ കോളേജിലും, പുഷ്പാരം ഐ.ടി.ഐ, പയഞ്ചേരി ശംസുൽ ഉലുമ അറബിക് കോളേജ്, ഇരിട്ടി പ്രഗതി കോളേജ്, കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളേജ്, അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജ്, വീർപ്പാട് എസ്.എൻ കോളേജ്, പേരാവൂർ ബി.എഡ് കോളേജ്, പേരാവൂർ ഐ.ടി.ഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ നേരിൽ കണ്ട് കെ സുധാകരൻ വോട്ടഭ്യർത്ഥിച്ചു.

അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലും ‘മലബാർ ബി.എഡ് കോളേജ് ഉൾപ്പടെ വിദ്യാർത്ഥികളുമായി സംവദിച്ച് വോട്ടുറപ്പിച്ചാണ് കെ സുധാകരൻ മടങ്ങിയത്. തുടർന്ന് കേളകത്ത് എത്തിയ കെ സുധാകരന് കേളകത്തെ പ്രവർത്തകർ ഉജ്വല സ്വീകരണമാണ് നൽകിയത്. തുടർന്ന് ഉളിക്കലിലെ പ്രവർത്തകരുടെ യോഗത്തിലും കെ സുധാകരൻ പങ്കെടുത്തു. ഇരിട്ടിയിൽ യു.ഡി.എഫ് പ്രവർത്തകരുടെ തെരഞ്ഞെടുപ്പ് കൺവെൻഷനോടെയാണ് കെ സുധാകരന്‍റെ പേരാവൂർ നിയോജക മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനം സമാപിച്ചത്. ഇരിട്ടിയിലെ യു.ഡി.എഫ് കൺവൻഷൻ കെ.എം ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എമ്മിനും, ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനമാണ് കെ.എം ഷാജി നടത്തിയത്.[yop_poll id=2]