പ്രചാരണം കൊഴുപ്പിച്ച് കെ. സുധാകരന്‍; മഴയിലും കെടാതെ ആവേശം, സ്ഥാനാർത്ഥിയെ നെഞ്ചേറ്റി മണ്ഡലം

 

കണ്ണൂർ: തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള പ്രചാരണത്തിലാണ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന മട്ടന്നൂരിലും ധർമ്മടത്തും കെ. സുധാകരൻ നാലാം വട്ടവും വോട്ടഭ്യർത്ഥിച്ച് സന്ദർശനം നടത്തി. ആവേശകരമായ സ്വീകരണമാണ് വോട്ടർമാർ കണ്ണൂരിന്‍റെ കെ.എസിന് നൽകിയത്.

സിപിഎം ശക്തികേന്ദ്രമായ ധർമ്മടം നിയോജകമണ്ഡലത്തിൽ സ്ത്രീകളും കുട്ടികളും യുവജനങ്ങളും ഉൾപ്പെടെയാണ് കെ. സുധാകരനെ വരവേറ്റത്. വോട്ടഭ്യർത്ഥനയ്ക്ക് ശേഷം വോട്ടർമാർക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാനും കെ. സുധാകരൻ സമയം കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം നിയോജക മണ്ഡലത്തിൽ എൽ ഡി എഫിനായിരുന്നു മുൻതൂക്കം. അത് ഇത്തവണ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

മട്ടന്നൂരിലെ കെ. സുധാകരന്‍റെ വാഹനപ്രചാരണ ജാഥ ഉമാ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കനത്ത മഴയെ തുടർന്ന് സന്ദർശനം അൽപം വൈകിയെങ്കിലും പ്രവർത്തകരുടെ ആവേശത്തിന് ഒട്ടും കുറവ് ഉണ്ടായിരുന്നില്ല. രാത്രിയിലും പ്രവർത്തകർ ആവേശത്തോടെ കെ. സുധാകരനെ വരവേറ്റു. അർധരാത്രിയോടെ എടയന്നൂരിലാണ് പര്യടനം സമാപിച്ചത്.

Comments (0)
Add Comment