സംസ്ഥാന സര്‍ക്കാര്‍ ശാപമായി മാറിയിരിക്കുന്നു; മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളെന്ന് കെ സുധാകരന്‍

തൃശൂർ: സംസ്ഥാന സര്‍ക്കാര്‍ ശാപമായി മാറിയിരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സ്വന്തം പാര്‍ട്ടിയുടെ വോട്ട് പോലും നേടാന്‍ എല്‍ഡിഎഫിന് സാധിക്കില്ല. മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളെന്ന് അദ്ദേഹം വിമര്‍ശിച്ചു. തൃശൂര്‍ തെക്കിന്‍ക്കാട് മൈതാനിയില്‍ നടക്കുന്ന മഹാജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും യുഡിഎഫും അധികാരത്തില്‍ മടങ്ങിയെത്തുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. പിണറായിക്ക് പണം പണം എന്ന ചിന്ത മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Comments (0)
Add Comment