‘നാണവും മാനവും ഉള്ളവരെ മാത്രമേ ആരോപണങ്ങള്‍ ബാധിക്കൂ’; എല്ലാത്തിനുമപ്പുറമാണെന്നാണ് മുഖ്യമന്ത്രിയുടെയും മകളുടെയും ധാരണ: കെ.സുധാകരന്‍

 

കണ്ണൂർ: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. നാണവും മാനവും ഉള്ളവരെ മാത്രമേ ഇത്തരം ആരോപണങ്ങള്‍ ബാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. ഇത് ആദ്യത്തെ സംഭവമല്ലെന്നും ലജ്ജയുണ്ടെങ്കില്‍ വീണ്ടും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ എല്ലാത്തിനുമപ്പുറമാണെന്നാണ് മുഖ്യമന്ത്രിയുടെയും മകളുടെയും ധാരണ. ഒരാളെ കുറിച്ച് ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടി പറയണമെന്നും ജനങ്ങള്‍ക്ക് മുന്നില്‍ ആരോപണം തെറ്റാണെന്ന് തെളിയിക്കേണ്ടതുമാണ്. എന്നാല്‍ അതിനൊന്നും മുഖ്യമന്ത്രിയും മകളും ശ്രമിക്കുന്നില്ലെന്നും കെ. സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment