സംഘടനയെ ഉടച്ചുവാർക്കാൻ തക്ക സംഘാടകശേഷിയുള്ളവരാണ് നിയുക്ത അധ്യക്ഷൻമാർ : കെ സുധാകരന്‍

Jaihind Webdesk
Monday, August 30, 2021

നിയുക്ത ഡിസിസി അധ്യക്ഷൻമാർക്ക് ആശംസകളുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ രംഗത്ത്. പ്രതിഭാധനരായ ഒട്ടനവധി നേതാക്കളാൽ സമ്പന്നമാണ് കോൺഗ്രസ് പ്രസ്ഥാനമെന്നും അതുകൊണ്ട് തന്നെ അതിൽ നിന്ന് മികച്ച 14 പേരെ കണ്ടെത്തുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

”സംഘടനയെ ഉടച്ചുവാർക്കാൻ തക്ക സംഘാടകശേഷിയുള്ളവരാണ് നിയുക്ത അധ്യക്ഷൻമാർ. മുതിർന്ന നേതാക്കളുടെ ആശീർവാദത്തോടെ അണികളുടെയും അനുഭാവികളുടെയും പ്രതീക്ഷകൾ പരിഗണിച്ചു കൊണ്ടാണ് പുതിയ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്”.

സംഘടനയെ ശക്തിപ്പെടുത്താനും, ജനങ്ങൾക്ക് ദുരിതങ്ങളിൽ ആശ്വാസമാകാനും, ഭരണകൂട കെടുകാര്യസ്ഥതകൾക്കെതിരെ കൊടുങ്കാറ്റാകാനും കഴിയുന്ന വിധം ജില്ലാ കോൺഗ്രസ് കമ്മിറ്റികളെ നയിക്കാൻ നിയുക്ത പ്രസിഡന്റുമാർക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

പ്രതിഭാധനരായ ഒട്ടനവധി നേതാക്കളാൽ സമ്പന്നമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന പ്രസ്ഥാനം. അവരിൽ നിന്നും 14 ജില്ലകളിലെ കോൺഗ്രസിനെ നയിക്കാൻ അധ്യക്ഷൻമാരെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യത്തിന് അന്ത്യം കുറിച്ചിരിക്കുന്നു. സംഘടനയെ ഉടച്ചുവാർക്കാൻ തക്ക സംഘാടകശേഷിയുള്ളവരാണ് നിയുക്ത അദ്ധ്യക്ഷൻമാർ. മുതിർന്ന നേതാക്കളുടെ ആശീർവാദത്തോടെ അണികളുടെയും അനുഭാവികളുടെയും പ്രതീക്ഷകൾ പരിഗണിച്ചു കൊണ്ടാണ് പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് .

ജനങ്ങളെ കോർത്തിണക്കി പ്രസ്ഥാനത്തിന് കൂടുതൽ കരുത്തു പകർന്ന് കേന്ദ്ര-സംസ്ഥാന ജന വിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ പ്രതിഷേധ പരമ്പരകൾ ഉയർത്തേണ്ട സമയം ആസന്നമായിരിക്കുന്നു.ഈ ദുരിതകാലത്ത് അവശതയനുഭവിക്കുന്ന ജനതയ്ക്ക് സഹായവുമായി ഓടിയെത്തേണ്ട നിയോഗവും പുതിയ അധ്യക്ഷൻമാരിൽ നിക്ഷിപ്തമാണ്.

സംഘടനയെ ശക്തിപ്പെടുത്താനും, ജനങ്ങൾക്ക് ദുരിതങ്ങളിൽ ആശ്വാസമാകാനും, ഭരണകൂട കെടുകാര്യസ്ഥതകൾക്കെതിരെ കൊടുങ്കാറ്റാകാനും കഴിയുന്ന വിധം ജില്ലാ കോൺഗ്രസ് കമ്മിറ്റികളെ നയിക്കാൻ നിയുക്ത പ്രസിഡൻ്റുമാർക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

അവർക്ക് എല്ലാവിധ സഹായ സഹകരണങ്ങളും നൽകണമെന്ന് പ്രിയപ്പെട്ട സഹപ്രവർത്തകരോടും പാർട്ടി അണികളോടും അനുഭാവികളോടും സ്നേഹപുരസ്സരം അഭ്യർത്ഥിക്കുന്നു.

 

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fksudhakaraninc%2Fposts%2F4314388885310004&show_text=true&width=500