ശബരിമലയില്‍ സി.പി.എമ്മിന് പ്രത്യേക അജണ്ടയെന്ന് കോണ്‍ഗ്രസ്

കള്ളുഷാപ്പുകൾ തുറക്കാൻ കാണിച്ച വാശി എന്തുകൊണ്ട് ശബരിമല വിഷയത്തിൽ കാണിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ സി.പി.എമ്മിന് പ്രത്യേക അജണ്ടയുണ്ടെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു. ബി.ജെ.പിക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കി.

ശബരിമലയിലെ പ്രശ്നത്തിന് പരിഹാരം കാണാനും ചർച്ച നടത്താനും മുഖ്യമന്ത്രി തയാറാകണം. മുഖ്യമന്ത്രിയുടേത് ഭക്തജനങ്ങളോടുള്ള പോരാട്ടമാണെന്നും ഭക്തജനങ്ങളെ ക്രിമിനലുകളായി ചിത്രീകരിച്ചത് ഖേദകരമാണെന്നും കെ സുധാകരൻ വ്യക്തമാക്കി.

https://www.youtube.com/watch?v=NXFposFguzo

ശബരിമലയിലെ വിശ്വാസം തകർക്കാനാണ് സി.പി.എം ശ്രമം. ശബരിമലയെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. വിശ്വാസികളുടെ വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കുമെന്ന് പറയാൻ മുഖ്യമന്ത്രി തയാറാകുമോയെന്നും
ഏത് നവോത്ഥാനമാണ് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നടപ്പാക്കിയത് എന്ന് വ്യക്തമാക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.

പന്തളം കൊട്ടാരത്തെ അപമാനിച്ച മുഖ്യമന്ത്രിയുടെ നടപടി ഖേദകരമാണ്. വിശ്വാസികളുടെ പ്രക്ഷോഭത്തെ മുഖ്യമന്ത്രി മുഖവിലക്കെടുക്കുന്നില്ലെന്നും എരിതീയിൽ എണ്ണ ഒഴിച്ച് പ്രശ്നം ആളിക്കത്തിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.

K SudhakaranKodikkunnil Suresh MP
Comments (0)
Add Comment