കൊള്ളകള്‍ക്കെല്ലാം മുഖ്യമന്ത്രി കാവല്‍ നില്‍ക്കുന്നു, മന്ത്രിമാര്‍ റോബോട്ടുകൾ മാത്രമെന്ന് കെ.സുധാകരന്‍ എം.പി

Jaihind News Bureau
Monday, June 29, 2020

 

ഇ-മൊബിലിറ്റി അഴിമതിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുധാകരന്‍ എം.പി. കൊള്ളകള്‍ക്കെല്ലാം മുഖ്യമന്ത്രി കാവല്‍ നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പ് മന്ത്രിമാര്‍ അറിയാതെയാണ് സര്‍ക്കാര്‍ കരാറുകള്‍ ഒപ്പിടുന്നത്. മന്ത്രിമാര്‍ എല്ലാം മുഖ്യമന്ത്രി നിയന്ത്രിക്കുന്ന റോബോട്ടുകൾ മാത്രമാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. മന്ത്രി കെ കെ ശൈലജയുടെ ബന്ധുവാണ് കണ്ണൂരിൽ സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിയെടുത്തത്.  തട്ടിപ്പിൽ കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.