പിണറായി ഹിറ്റ്‌ലറുടെ പുനര്‍ജന്മം; ജനങ്ങള്‍ക്ക് സമാധാനമില്ലെന്ന് കെ.സുധാകരന്‍, പോലീസിനെ നിയന്ത്രിക്കുന്നത് പി.ശശിയെന്നും ആരോപണം

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ്് കെ.സുധാകരന്‍. പിണറായി വിജയന് ജനാധിപത്യത്തോട് ബാധ്യതയില്ല.ധിക്കാരിയും മുന്‍വിധിയോടെ കാര്യങ്ങള്‍ കാണുന്നയാളുമാണ് മുഖ്യമന്ത്രി.കറുത്ത കൊടി കാണിച്ചവരെ വാഹനം കയറ്റി കൊല്ലാന്‍ നോക്കുന്നു.ജനങ്ങള്‍ക്ക് സമാധാനമില്ല.പി ശശിയാണ് പൊലീസിനെ നിയന്ത്രിക്കുന്നത്.ക്രമസമാധാനം തകര്‍ന്നുപോയി.ഞങ്ങള്‍ കലാപാഹ്വാനത്തിന് ഇല്ല.കോണ്‍ഗ്രസുകാര്‍ ജനാധിപത്യ വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കുട്ടികള്‍ എന്ത് ചെയ്തു?കറുത്ത വസ്ത്രം ധരിച്ചതോ, കൊടി കാണിച്ചതോ ?അതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തില്‍ ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു.ഇടതുപക്ഷ മുഖ്യമന്ത്രി ആയത് പിണറായി വിജയന്‍ മാത്രം അല്ലല്ലോ.ഇതുവരെ ഇല്ലാത്ത രീതി അല്ലേ കാണുന്നത്.വളരെ സമാധാനപരമായ സമരമാണ് ഇന്ന് നടത്തുന്നത്.ഡി.ജി.പിയുമായി സംസാരിക്കാന്‍ ശ്രമിക്കും.മുന്‍ ഹിറ്റ്‌ലറുടെ പുനര്‍ജന്മമാണ് പിണറായി വിജയന്‍.മാധ്യമങ്ങള്‍ക്ക് പിണറായി വിജയന്‍ ആരെന്ന് തുറന്ന് കാണിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment