സർവകക്ഷിയോഗം വിളിക്കേണ്ടെന്ന കാനത്തിന്‍റെ നിലപാട് ലജ്ജാകരം ; സർക്കാരിന് രാഷ്ട്രീയ അജണ്ട : കെ.സുധാകരന്‍ എം.പി

Jaihind Webdesk
Tuesday, September 21, 2021

കാസർകോട് : നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ലെന്ന കാനം രാജേന്ദ്രന്‍റെ നിലപാട് ലജ്ജാകരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. കാനം പറഞ്ഞതില്‍ അദ്ഭുതപ്പെടാനില്ല. മതേതരത്വം വെല്ലുവിളി നേരിടുമ്പോൾ നോക്കി നിൽക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. സർക്കാരിന് രാഷ്ട്രീയ അജണ്ടയുണ്ട്. ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുന്നില്ലെങ്കിൽ അതിന് കരുത്തുള്ള രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലുണ്ടെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു.