വിജയരാഘവന്‍ വര്‍ഗീയവാദി ; സിപിഎം ശിഖണ്ഡിയെ മുന്നില്‍നിര്‍ത്തി യുദ്ധംചെയ്യുന്നു : കെ.സുധാകരന്‍

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ്  കെ.സുധാകരന്‍ എം.പി.  അതിനപ്പുറത്തേക്ക് പറയാന്‍ തന്‍റെ മാന്യത അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ശിഖണ്ഡിയെ മുന്നില്‍നിര്‍ത്തി യുദ്ധംചെയ്യുകയാണ്. കെപിസിസി നടത്തുന്ന മതസൗഹാര്‍ദ്ദ യോഗത്തില്‍ പങ്കെടുക്കാന്‍ മതമേലധ്യക്ഷന്‍മാര്‍ തയ്യാറാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാല്‍ പ്രശ്‌നങ്ങള്‍ തീരില്ല. മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേർത്താല്‍ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.

https://www.facebook.com/JaihindNewsChannel/videos/932796894016276

Comments (0)
Add Comment