കെ റെയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും; കേരളത്തിന് വന്‍ ബാധ്യതയാകുന്ന പദ്ധതി: ഇ ശ്രീധരന്‍

 

കൊല്ലം : വകതിരിവുള്ള ആരും കെ റെയിലിന് വായ്പ കൊടുക്കില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഇപ്പോഴത്തെ ഡിപിആർ പ്രകാരം കെ റെയിലിന് റെയിൽവേയുടെ അനുമതി ലഭിക്കില്ലെന്നും പുതിയ ഡിപിആറിന് 3 വർഷം വേണ്ടിവരുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

കെ റെയിൽ വന്നാൽ പ്രധാനമായും ഏഴുതരം പ്രത്യാഘാതങ്ങൾ ഉണ്ടാകും. പദ്ധതിക്ക് സാങ്കേതികമായും ശാസ്ത്രീയമായും തടസങ്ങൾ ഏറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 140 കിലോമീറ്റർ പാടത്തു കൂടി കെ റെയിൽ കടന്നുപോകുന്നതു ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും.

ഒരു ലക്ഷത്തി ഇരുപത്തിയഞ്ച് ലക്ഷം കോടി രൂപ ചെലവ് വരുമ്പോൾ തൊണ്ണൂറായിരം കോടി എങ്കിലും കേരളത്തിന് ബാധ്യതയുണ്ടാകും. നിലവിൽ സാമ്പത്തിക ബാധ്യതയിൽ നിൽക്കുന്ന കേരളത്തിൽ ഇത് വലിയ ബാധ്യത ആകുമെന്നും ഇ ശ്രീധരന്‍ കൊല്ലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Comments (0)
Add Comment