കോട്ടയത്ത് വീണ്ടും കെ റെയില്‍ സര്‍വേ; കല്ലുകള്‍ പിഴുതെറിയുമെന്ന് നാട്ടുകാര്‍, നട്ടാശേരിയില്‍ പ്രതിഷേധം

കോട്ടയം : ജില്ലയില്‍ വീണ്ടും കെ റെയില്‍ കല്ലിടല്‍ പുനരാരംഭിച്ചു. നട്ടാശേരിയിൽ പത്തിടങ്ങളില്‍ അതിരടയാള കല്ലിട്ടു. പോലീസും കെ റെയിൽ ഉദ്യോഗസ്ഥരും ഇന്ന് രാവിലെയോടെ നട്ടാശേരി കുഴിയാലിപടിയിൽ എത്തിയാണ് കല്ലുകൾ സ്ഥാപിച്ചത്. കല്ലുകൾ സ്ഥാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകൾ പിഴുതെറിയുമെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിഷേധക്കാർ തഹസില്‍ദാരെ തടഞ്ഞു.

Comments (0)
Add Comment