കെ റെയില്‍ പദ്ധതി നടപ്പാക്കാനാവില്ല; മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Friday, January 14, 2022

 

കൊല്ലം : ആരുവിചാരിച്ചാലും കേരളത്തിൽ കെ റെയിൽ പദ്ധതി നടപ്പാക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തിയും ദേശീയ പാതയിലെ കൊട്ടിയം ചാത്തന്നൂർ പാരിപ്പള്ളി ജംഗ്ഷനുകളില്‍ വിഭാവനം ചെയ്തിരിക്കുന്ന അശാസ്ത്രീയമായ പാലങ്ങളുടെ നിർമ്മാണത്തിനുമെതിരെ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ നേതൃത്വത്തില്‍ കൊല്ലം ചാത്തന്നൂരില്‍ സംഘടിപ്പിച്ച ഏകദിന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആയിരങ്ങളെ കുടിയിറക്കി കേരളത്തെ സാമ്പത്തികമായി തകർക്കുന്ന പദ്ധതി നടപ്പാക്കുമെന്ന പിടിവാശി പിണറായി വിജയൻ ഉപേക്ഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിന് വേണ്ട റെയിൽ പാത 6 വർഷം കൊണ്ട് നിർമ്മിക്കാനാകാത്ത പിണറായി എങ്ങനെ കെ റെയിൽ യാഥാർത്ഥ്യമാക്കുമെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.