കെ റെയില്‍: മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ സുധാകരന്‍ എംപി | VIDEO

Jaihind Webdesk
Friday, December 31, 2021

 

കണ്ണൂർ : കെ റെയിൽ പദ്ധതിയെക്കുറിച്ച് പാരിസ്ഥിതിക പഠനം നടത്താൻ വൈകിയതിൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കെപിസിസി. പ്രസിഡൻ്റ് കെ സുധാകരൻ എംപി. സ്വന്തം ഏജൻസിയെ വെച്ച് പഠനം നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് കേവലം മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രമായിരിക്കും. ഈ വിഷയത്തിൽ യുഡിഎഫ് വീടുകൾ കയറി ലഘുലേഖ വിതരണം നടത്തും. പാരിസ്ഥിതിക പഠനം നടത്താതെ മുന്നോട്ട് പോകാൻ എങ്ങനെ കഴിയും. വൈകിവന്ന ബുദ്ധിയെ സ്വാഗതം ചെയ്യുന്നതായും കെപിസിസി പ്രസിഡന്‍റ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

 

https://www.facebook.com/JaihindNewsChannel/videos/649322292767675