കെ റെയില്‍ : 10 മീറ്റർ ബഫർ സോണിന് സ്ഥലയുടമകള്‍ക്ക് നഷ്ടപരിഹാരം പരിഗണനയിലില്ല

Jaihind Webdesk
Thursday, March 24, 2022

സില്‍വർ ലൈന്‍ പദ്ധതിയുടെ പാത കടന്നു പോകുന്ന സ്ഥലത്തിന് പുറമേയുള്ള  10 മീറ്റർ ബഫർ സോണായിരിക്കുമെന്ന് കെ റെയില്‍. ഇപ്പോള്‍ കല്ലിടുന്നത് ബഫർ സോൺ ഒഴിവാക്കിയാണ്. ഈ 10 മീറ്ററില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് എല്ലാത്തരം നിർമ്മാണങ്ങളള്‍ക്കും നിരോധനവും നിയന്ത്രണവും ഉണ്ടാകും. ബഫർ സോൺ മേഖലയിലുള്ള സ്ഥലത്തിന് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ബഫർ സോണില്‍ ഉള്‍പ്പെടുന്ന സ്ഥലം ഭൂവുടമകളുടെ പേരിലായിരിക്കുമെങ്കിലും അവിടെ നിർമ്മാണങ്ങള്‍ നടത്താന്‍ കെ റെയിലിന്‍റെ അനുമതി വേണ്ടി വരും. ഈ പ്രദേശത്തെ ബാങ്ക് വായ്പ്പയ്ക്കായി ഈടു വയക്കാനും സാധിക്കില്ല.

അതേസമയം കല്ലിടലിനെതിരെ ഇന്നും കനത്ത പ്രതിഷേധം. കോട്ടയം നട്ടാശേരിയില്‍ പ്രതിഷേധക്കാരെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം. സമരക്കാരോടൊപ്പം കെ റെയിലിനെ എതിർക്കാനാണ് കോൺഗ്രസ് പാർട്ടിയുടെ തീരമാനം.