കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസിനെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ സംഘടനയും റിസര്‍വ് ബാങ്ക് അംഗീകരിച്ച നിയന്ത്രണ സംവിധാനവുമായ സാ-ധന്‍റെ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു. ന്യൂഡല്‍ഹിയില്‍ നടന്ന 26-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മുമ്പ് സാ-ധന്‍റെ കോ-ചെയര്‍ ആയിരുന്ന പോള്‍ തോമസിനെ ചെയര്‍പേഴ്‌സണായി നിയമിച്ചത്.