കെ. പത്മകുമാർ ഐ.ടി.ഡി. സി ഡയറക്ടർ സ്ഥാനം രാജിവയ്ക്കണം: കെ.പി.സി.സി ഒബിസി ഡിപ്പാർട്മെന്‍റ്

Jaihind News Bureau
Sunday, June 7, 2020

 

കേന്ദ്ര സര്‍ക്കാര്‍ ഐ.ടി ഡി.സി മുഖേന നടപ്പാക്കാൻ പ്രഖ്യാപിച്ച  70 കോടി രൂപയുടെ ശിവഗിരി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയും അതിനെതിരെ പ്രതികരിക്കാത്ത ബി ഡി ജെഎസ് പ്രതിനിധി കെ.പത്മകുമാർ ഐ.ടി ഡി.സി ഡയറക്ടർ സ്ഥാനം രാജിവെക്കണമെന്ന് കെ.പി.സി.സി ഒബിസി ഡിപ്പാർട്മെന്‍റ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ ഐ.ടി ഡി.സി മുഖേന നടപ്പിലാക്കാൻ പ്രഖ്യാപിച്ച 70 കോടി രൂപയുടെ ശിവഗിരി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയപ്പോൾ അതിനെതിരെ പ്രതികരിക്കാത്ത നിലപാട് ശ്രീനാരായണ പ്രസ്ഥാനങ്ങളോടും ശ്രീനാരായണീയരോടുമുള്ള വഞ്ചനയാണ്.  ശ്രീനാരാണ ഗുരുവിന്‍റെ  ആശയങ്ങളോട് എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പത്മകുമാർ തൽസ്ഥാനം രാജിവെച്ച് കൂറ് തെളിയിക്കണം.

ബി.ജെപിയോടുള്ള ദാസ്യപ്പണി ബി. ഡി. ജെ. എസ് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു . ശിവഗിരി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര ഗവൺമെന്‍റിന്‍റേയും  ഈ വിഷയത്തിൽ നിസംഗത പുലർത്തുന്ന കേരള ഗവൺമെന്‍റിന്‍റേയും നിലപാടുകൾക്കെതിരെ ഒ.ബി.സി ഡിപ്പാർട്മെന്‍റ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജൂൺ 10ന് കണ്ണാടി സമരം നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

വീഡിയോ കോൺഫറൻസിലൂടെ ചേർന്ന സംസ്ഥാന സമിതിയോഗത്തിൽ ചെയർമാൻ അഡ്വ സുമേഷ് അച്യുതൻ
അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ കോര്‍ഡിനേറ്റർ ബാലേന്ദ്ര വഗേല, രവീന്ദ്രനായക്, സജീവ്, ബാബുനാസർ,
അജിരാജകുമാർ ,രാജേഷ് സഹദേവൻ, എമഴ്സൺ എന്നിവർ പങ്കെടുത്തു.