പ്രചാരണ പരിപാടിക്കിടെ സ്റ്റേജ് തകർന്നു; ഏത് പ്രതിസന്ധിയെയും ചിരിച്ചു തരണം ചെയ്യുമെന്ന് കെ മുരളീധരൻ

Jaihind Webdesk
Thursday, April 11, 2019

സാഹചര്യമാണ് ഒരാളെ ജീവിക്കാൻ പഠിപ്പിക്കുന്നത്. എന്നാൽ സാഹചര്യത്തെ സമർത്ഥമായി കൈകാര്യം ചെയ്യുമ്പോൾ നല്ലൊരു നേതാവ് പിറക്കും. സ്റ്റേജ് പൊട്ടിവീണപ്പോൾ അസ്വസ്ഥനാവാതെ നർമ്മ രൂപേണെ അത് ഉപയോഗിച്ച കെ മുരളീധരനാണ് ഇപ്പോൾ താരം. പാലേരി – ചെറിയ കുമ്പലത്തു വച്ചു നടന്ന സ്വീകരണ വേദിയാണ് ഹാരാർപ്പണ നേരത്തു പൊട്ടിവീണത്.  ഏത് പ്രതിസന്ധി ഘട്ടത്തെയും അതി ജീവിക്കാൻ നമുക്ക് കഴിയും. ബോംബേറ് ഒന്നും നമ്മുടെ പ്രവർത്തനത്തെ ബാധിക്കാൻ പോകുന്നില്ലെന്നാണ് മുരളീധരൻ പ്രതികരിച്ചത്. അതെ സ്റ്റേജിൽ വെച്ച് പ്രവർത്തകരുടെ സഹായവും അഭ്യർത്ഥിച്ചാണ് സ്ഥാനാർഥി വേദിയിൽ നിന്നും അടുത്ത സ്വീകരണ കേന്ദ്രത്തിലേക്കു പോയത്.

 [yop_poll id=2]