കെ മുരളീധരൻ എം.പിയുടെ മകൻ ശബരീനാഥ് വിവാഹിതനായി

Jaihind Webdesk
Saturday, July 23, 2022

കെ മുരളീധരൻ എം.പിയുടെ മകൻ ശബരീനാഥ് വിവാഹിതനായി. ദേവസ്യയുടെയും വൽസമ്മയുടെയും മകൾ സോണിയയെയാണ് ശബരി  ജീവിതപങ്കാളിയാക്കിയത്. ഇന്ന് രാവിലെയായിരുന്നു മുരളീധരന്‍റെ മകൻ ശബരിനാഥന്‍റെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്ന് കെ മുരളീധരൻ എം.പി ഫേസ്ബുക്കിൽ കുറിച്ചു.

 

കെ മുരളീധരന്‍ എംപിയുടെ കുറിപ്പ്:

എന്‍റെ മകൻ ശബരിനാഥന്‍റെ വിവാഹമായിരുന്നു ഇന്ന്. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്‍റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം. ശബരിക്കും സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു.