‘ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നു, ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമം’ : കെ മുരളീധരന്‍ എംപി

Jaihind Webdesk
Tuesday, February 15, 2022

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഒത്തുകളിക്കുന്നുവെന്ന് കെ മുരളീധരന്‍ എംപി.  രണ്ടു കൂട്ടരും പീലാത്തോസാകാൻ ഒത്തു കളിക്കുന്നു. ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നു. ഗവർണറുടെ പിഎ ആയി ഹരി എസ് കർത്തയെ നിയമച്ചതിലും ഈ കൂട്ട്കെട്ടുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് പ്രതിനിധിയായ ഗവർണറും കമ്യൂണിസ്റ്റ് പ്രതിനിധിയായ മുഖ്യമന്ത്രിയും ഒത്തു കളിക്കുന്നു. ഗവർണർ പരിധിയിൽ വരാത്ത കാര്യങ്ങൾ പറയുന്നു. ഗവർണർ പദവിക്കനുസരിച്ച് പ്രവർത്തിക്കണം. ഏകീകൃത സിവിൽ കോഡ് ഇപ്പോൾ ആരും ചർച ചെയ്യാത്ത വിഷയമാണെന്നും ഗവർണർ സ്ഥാനത്തോട്  നീതി കാണിച്ചില്ലെങ്കിൽ യുഡിഎഫ് ശക്തമായ നിലപാടെടുക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.