കെ.മുരളീധരൻ നയിക്കുന്ന പ്രചരണ പദയാത്ര രണ്ടാം ദിന പര്യടനം തുടരുന്നു

Jaihind Webdesk
Monday, November 12, 2018

കെ പി സി സി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ നയിക്കുന്ന പ്രചരണ പദയാത്രയുടെ രണ്ടാം ദിന പര്യടനം തുടരുന്നു. വെഞ്ഞാറമൂട്ടിൽ നിന്നാരംഭിക്കുന്ന യാത്ര മുൻ കെപിസിസി അധ്യക്ഷൻ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. വാമനപുരം, കിളിമാനൂർ തുടങ്ങിയ മേഖലകളിൽ പര്യടനം നടത്തിയ ശേഷം യാത്ര ഇന്ന് കൊല്ലം ജില്ലയിലേക്ക് കടക്കു.

വിശ്വാസ സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കിയാണ് പ്രചരണ പദയാത്ര പര്യടനം തുടരുന്നത്. രാവിലെ വെഞ്ഞാറമൂട്ടിൽ നിന്നും മുൻ കെപിസിസി അധ്യക്ഷൻ എം.എം ഹസൻ ജാഥാ ക്യാപ്റ്റൻ കെ.മുരളീധരന് പതാക നൽകിയതോടെ പ്രചരണ പദയാത്രയുടെ രണ്ടാം ദിന പര്യടനം ആരംഭിച്ചു.

സ്ത്രീകളടക്കം ആയിരക്കണക്കിന് പ്രവർത്തകരും യാത്രയെ അനുഗമിക്കുന്നുണ്ട്. നിരവധി നേതാക്കളും യാത്രയിലുടനീളം അദ്ദേഹത്തോടൊപ്പമുണ്ട്. വിശ്വാസ സംരക്ഷണ പ്രതിഷേധത്തിൽ നുഴഞ്ഞ് കയറി അക്രമം സൃഷ്ഠിക്കുകയാണ് ബി ജെ പി യെന്നും രാജ്യത്തെ രക്തക്കളമാക്കി മാറ്റാനാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രമമെന്നും ശബരിമലയിലെ അക്രമങ്ങളിൽ ഒന്നാം പ്രതി ബിജെപിയും രണ്ടാം പ്രതി
സി പി എമ്മുമാണെന്നും എം.എം ഹസൻ കുറ്റപ്പെടുത്തി.

വാമനപുരം, കാരേറ്റ്, കിളിമാനൂർ തുടങ്ങിയ മേഖലകളിൽ സ്വീകരണം ഏറ്റുവാങ്ങി യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനം അവസാനിക്കും.