വിദ്യാർത്ഥികൾക്ക് മേൽ യുഎപിഎ ചുമത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

Jaihind News Bureau
Friday, November 8, 2019

കോഴിക്കോട് വിദ്യാർത്ഥികൾക്ക് മേൽ യുഎപിഎ ചുമത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. യുഎപിഎ ചുമത്തിയ നടപടി ശരിയല്ല. യുഎപിഎ എതിർക്കുന്ന മുഖ്യമന്തി എന്തിന് ഇതിന് കൂട്ട് നിൽക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു . വിഷയത്തിൽ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ ഏത് നിയമം പാസാക്കിയാലും അത് എങ്ങനെ നടപ്പിലാക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും കെ.മുരളീധരൻ എംപി പറഞ്ഞു