കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ ദുര്‍ബല, സിപിഎമ്മാണെങ്കില്‍ പ്രബല ; വീണയ്‌ക്കെതിരായ പ്രശാന്തിന്‍റെ ആരോപണം വിലകുറഞ്ഞതെന്ന് കെ മുരളീധരന്‍‌

Jaihind News Bureau
Wednesday, March 24, 2021

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്ത് ഉന്നയിച്ച ആരോപണം വിലകുറഞ്ഞതെന്ന് കെ മുരളീധരന്‍‌. പുതുമുഖത്തെ കോണ്‍ഗ്രസ് നിര്‍ത്തിയാല്‍ ദുര്‍ബലയെന്നും സിപിഎം നിര്‍ത്തിയാല്‍ പ്രബലയാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

വട്ടിയൂര്‍ക്കാവില്‍ വീണ മത്സരിക്കുന്നത് ജയിക്കാനാണ്. പ്രശാന്തിനെ പോലെ ഒരാള്‍ അത്തരം പ്രതികരണം നടത്താന്‍ പാടില്ലായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. ആദ്യം മത്സരിക്കുമ്പോള്‍ പ്രശാന്തും പുതുമുഖമായിരുന്നു. പ്രശാന്ത് നേതാവായത് എങ്ങനെയെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.