പാലത്തായി പീഡനം: മന്ത്രി കെ.കെ ഷൈലജയുടേത് നിരുത്തരവാദപരമായ പെരുമാറ്റം, വനിതാ ശിശുവികസന വകുപ്പ് ഒഴിയണം: കെ മുരളീധരൻ എം.പി | VIDEO

Jaihind News Bureau
Saturday, July 18, 2020

 

കോഴിക്കോട്: പാലത്തായി കേസിന്‍റെ  ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി കെ. കെ ഷൈലജ സ്ത്രീകളുടെയും കുട്ടികളുടെയും മന്ത്രിയെന്ന ചുമതലയിൽ നിന്ന് ഒഴിയണമെന്ന് കെ മുരളീധരൻ എംപി. അല്ലാത്ത പക്ഷം സിപിഎം-ബിജെപി ബന്ധത്തിന്‍റെ ഇരയായി പാലത്തായിയിലെ കുട്ടി മാറി എന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ലാഘവത്തോടെ കേസ് കൈകാര്യം ചെയ്തതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന ആഭ്യന്തര വകുപ്പിനാണെന്നും കെ മുരളീധരൻ എം.പി കുറ്റപ്പെടുത്തി.

പാലത്തായി കേസിൽ ഏപ്രിൽ മാസം തന്നെ ഉന്നതരുടെ പങ്ക് വ്യക്തമായിരുന്നു. സ്ഥലം എംഎൽഎ മന്ത്രി കെ.കെ ഷൈലജ നടത്തിയത് നിരുത്തരവാദപരമായ പെരുമാറ്റമാണ്. വേഗത്തില്‍ ജാമ്യം ലഭിക്കുന്ന രീതിയിൽ കേസിനെ വളച്ചൊടിച്ചു. ലാഘവത്തോടെ കേസ് കൈകാര്യം ചെയ്തതിന്‍റെ  ഉത്തരവാദിത്തം സംസ്ഥാന ആഭ്യന്തര വകുപ്പിനാണ്. ബിജെപി-സിപിഎം കൂട്ടുകെട്ടിന്‍റെ കേരളം മൊത്തമുള്ള ബന്ധത്തിന്‍റെ തുടക്കമാണോ പാലത്തായിയിലെ ബന്ധമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മന്ത്രി കെ കെ ഷൈലജക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

സ്വർണ്ണകള്ളക്കടത്ത് കേസ് സിബിഐ അന്വേഷിച്ചില്ലെങ്കിൽ ശിവശങ്കരനിൽ മാത്രമായി ഒതുങ്ങും. നിയമസഭയിൽ യുഡിഎഫ് എംഎൽഎമാർ സർക്കാരിനെ ജനാധിപത്യ രീതിയിൽ വിചാരണ ചെയ്യും. അതിനു വേണ്ടിയാണ് നിയമസഭയിൽ അവിശ്വാസത്തിനു നോട്ടീസ് നൽകിയതെന്നും കെ. മുരളീധരൻ കോഴിക്കോട് പറഞ്ഞു.

 

https://www.facebook.com/JaihindNewsChannel/videos/2674203672853822