കെ.മുരളീധരന് നേമത്ത് ഉജ്ജ്വലസ്വീകരണം ; ആയിരങ്ങള്‍ അണിനിരന്ന് റോഡ് ഷോ

Jaihind News Bureau
Tuesday, March 16, 2021

തിരുവനന്തപുരം : സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തലസ്ഥാനത്തെത്തിയ കെ.മുരളീധരന്   എം.പിക്ക് പ്രവര്‍ത്തകരുടെ ഉജ്ജ്വലസ്വീകരണം. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആര്‍പ്പുവിളികളോടെ പ്രവര്‍ത്തകര്‍ വരവേറ്റു. തുടര്‍ന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ ജഗതിയിലേക്ക് യാത്ര തിരിച്ച അദ്ദേഹം തുറന്നവാഹനത്തില്‍ നേമത്തേക്ക് റോഡ് ഷോ നടത്തുകയാണ്. ആയിരങ്ങളാണ് റോഡ് ഷോയില്‍ അണിനിരക്കുന്നത്.