അനുമതിയില്ലാതെ പിണറായിയുടെ വീട്ടില്‍ പോയാല്‍ വിജയരാഘവന്‍ ‘കടക്ക് പുറത്ത്’ കേള്‍ക്കേണ്ടിവരും : കെ മുരളീധരന്‍ എംപി

Jaihind Webdesk
Tuesday, September 7, 2021

 

മലപ്പുറം : പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വീട്ടിൽ പോകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ അനുമതി വേണ്ടെന്ന് കെ  മുരളീധരൻ എംപി. കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യത്തിൽ വിജയ രാഘവൻ ഇടപെടേണ്ടതില്ലെന്നും അത് പരിഹരിക്കാൻ പാർട്ടിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

മുൻകൂർ അനുമതിയില്ലാതെ വിജയരാഘവൻ പിണറായി വിജയന്‍റെ വീട്ടിൽ പോയാൽ ‘കടക്ക് പുറത്ത്’ എന്നു കേൾക്കേണ്ടി വരും. കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തൽക്കാലം കൊവിഡ് കണക്കുകൾ മറച്ചുവെക്കാമല്ലോ എന്നാണ് വിജയരാഘവന്‍റെ ചിന്തയെന്നും കെ മുരളീധരൻ പറഞ്ഞു. വിജയരാഘവൻ ഇരിക്കുന്ന പോസ്റ്റിന്‍റെ നിലവാരം കളയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.