കൊവിഡിന്‍റെ മറവിൽ സമരങ്ങളെ ഇല്ലാതാക്കാന്‍ ശ്രമം ; സർവ്വകക്ഷിയോഗ തീരുമാനം സർക്കാർ ലംഘിക്കുന്നു: കെ മുരളീധരന്‍ എംപി

Jaihind News Bureau
Friday, October 2, 2020

 

കോഴിക്കോട്: കൊവിഡിന്‍റെ മറവിൽ സമരങ്ങളെ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍ എംപി. കണ്ടെയിന്‍മെന്‍റ് സോണിന് പുറത്ത് കൊവിഡിന്‍റെ പേരിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരമില്ല. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സമരം തുടരും. നിരോധനാജ്ഞ ആണെങ്കിൽ ലംഘിക്കേണ്ടി വരും. സർവ്വകക്ഷിയോഗ തീരുമാനം സർക്കാർ ലംഘിക്കുന്നുവെന്നും കെ മുരളീധരൻ എംപി കോഴിക്കോട് പറഞ്ഞു.