പ്രചാരണത്തിരക്കില്‍ കെ മുരളീധരന്‍; ആവേശോജ്വല സ്വീകരണം

Jaihind Webdesk
Tuesday, April 2, 2019

K Muraleedharan

വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ വികസന പ്രവർത്തനങ്ങൾ തന്നെയാണ് ചർച്ച ചെയ്യേണ്ടത് എന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. നാമനിർദേശ പത്രികാ സമർപ്പണത്തിനു ശേഷം ഉള്ള ആദ്യ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പള്ളിയത്ത് ആയിരക്കണക്കിന് ജനാധിപത്യ വിശ്വാസികളുടെ ആവേശകരമായ സ്വീകരണത്തിന് ശേഷം നടന്ന പൊതുസമ്മേളനം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉദ്ഘാടന വേദിയിൽ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ചത്.

തുടർന്ന് ബൈക്ക് റാലി ഉൾപ്പെടെ ഉള്ള റോഡ് ഷോയുടെ അകമ്പടിയോടെയാണ് സ്ഥാനാർഥിയെ വിവിധ പ്രചാരണ കേന്ദ്രങ്ങളിലേക്ക് ആനയിച്ചത്. കുറ്റ്യാടി, കേളോത്ത് മുക്ക്, കക്കട്ടിൽ തുടങ്ങിയ 11 കേന്ദ്രങ്ങളിലാണ് പര്യടനം നടന്നത്.[yop_poll id=2]